Global Hands News

തിന്മയെ അതിജീവിക്കുവാൻ പ്രധാന മാർഗ്ഗം പ്രാർത്ഥനയാണ് ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി

Posted on 21-Sep-2025 | By George fxavier | 2 mins read

തിന്മയെ അതിജീവിക്കുവാൻ പ്രധാന മാർഗ്ഗം പ്രാർത്ഥനയാണ്  ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി

കൊല്ലം :- ധാർമ്മികത നഷ്ടമായ ഒരു കാലഘട്ടത്തിലാണ് പുതിയ തലമുറ കടന്നുപോകുന്നത്. സുഖം മാത്രം ലക്ഷ്യം വെക്കുന്ന മനുഷ്യർ തിന്മയെ മുറുകെപ്പിടിക്കുകയാണ്.തിന്മയെ അതിജീവിക്കുവാൻ പ്രധാനമാർഗ്ഗം പ്രാർത്ഥനയാണ്.വിശുദ്ധിയെ മുറുകെപ്പിടിച്ചു മുന്നോട്ട് പോകാൻ സഭക്ക് കഴിയണം. ആയതിനാൽ ലിയോ പതിനാലാമൻ പാപ്പയുടെ ദർശനങ്ങൾ ഉയർത്തിപ്പിടിച്ചു സഭയ്ക്ക് വേണ്ടി, പോപ്പിന് വേണ്ടി പ്രത്യേകിച്ച് കൊല്ലം രൂപതക്ക്, പുരോഹിതർക്ക്, സന്ന്യസ്ഥർക്ക്, അൽമായർക്ക്, പ്രോലൈഫ് പ്രവർത്തകർക്ക് വേണ്ടിയുള്ള പ്രാർത്ഥനാ യജ്ഞമാണ് ആരംഭിക്കുന്നതെന്ന് ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി.
ജീവൻ സംരക്ഷണ സമിതി കൊല്ലം രൂപതയുടെ ആഭിമുഖ്യത്തിൽ ബിഷപ്പ് ഹൗസിൽ ആരംഭിച്ച അഖണ്ഡ
ജപമാലയുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്പ്.
ജീവൻ സംരക്ഷണസമിതി കോർഡിനേറ്റർ ജോർജ് എഫ് സേവ്യർ വലിയവീട് അധ്യക്ഷത വഹിച്ച യോഗത്തിൽ ജീവൻ സംരക്ഷണസമിതി വൈസ് ചെയർമാൻ ജയിൻ ആൻസിൽ ഫ്രാൻസിസ്,കെ സി ബി സി മദ്യവിരുദ്ധ സമിതി രൂപത പ്രസിഡന്റ്‌ യോഹന്നാൻ ആന്റണി, സി ഡബ്ല്യൂ എ – സി ഈ ഡബ്ല്യൂ എഫ് ചെയർമാൻ വി ടി കുരീപ്പുഴ, സി എൽ സി പ്രസിഡന്റ്‌ റീത്ത ദാസ്,കെ എൽ സി ഡബ്ല്യൂ എ സെക്രട്ടറി സുനിത,ജീസസ് യൂത്ത് കോർഡിനേറ്റർ ബിബിൻ കണ്ടച്ചിറ, ഹവിയർ ഇൻസ്റ്റിറ്റ്യൂട്ട് സെക്രട്ടറി സാജു കുരിശിങ്കൽ, ഹെറിറ്റേജ് കമ്മീഷൻ സെക്രട്ടറി അഡ്വ. എമേഴ്സൺ, കെ എൽ എം പ്രസിഡന്റ്‌ ജോസ് ജെഫേഴ്സൻ, കെ സി ബി സി മദ്യവിരുദ്ധ സമിതി സെക്രട്ടറി എ ജെ ഡിക്രൂസ്, സി എൽ സി വൈസ് പ്രസിഡന്റ്‌ ആഗ്നസ് സിമെൻസ്, പ്രോലൈഫ്
ലാർജ് ഫാമിലി കോർഡിനേറ്റർ ജാക്വിലിൻ എന്നിവർ സംസാരിച്ചു.
ജോയൽ, ബീന ജോയ്,ട്രീസ, പട്രിഷ്യ എന്നിവർ ജപമാല പ്രാർത്ഥനക്ക് നേതൃത്വം നൽകി.
ഫോട്ടോ അടിക്കുറിപ്പ് :- ജീവൻ സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ കൊല്ലത്ത് ആരംഭിച്ച അഖണ്ഡ ജപമാലയുടെ ഉദ്ഘാടനം രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ.പോൾ ആന്റണി മുല്ലശ്ശേരി നിർവഹിക്കുന്നു.