Global Hands News

പ്രോലൈഫ് ഞായറിൽ രൂപതയുടെ ആദരവ്

Posted on 29-Aug-2025 | By glostaradmin | 1 mins read

പ്രോലൈഫ് ഞായറിൽ രൂപതയുടെ ആദരവ്

കൊല്ലം :- കെ. സി. ബി. സി. പ്രോലൈഫ് സമിതി കൊല്ലം രൂപതയുടെ ആഭിമുഖ്യത്തിൽ കർമ്മല റാണി ട്രെയിനിംഗ് കോളേജിൽ പ്രോലൈഫ് ഞായർ ആചരണം സംഘടിപ്പിച്ചു. കൊല്ലം രൂപതാധ്യക്ഷനും കെ സി ബി സി ഫാമിലി കമ്മീഷൻ ചെയർമാനുമായ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി പ്രോലൈഫ് ഞായർ ആചരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ജീവന്റെ സമഗ്രപോഷണം സകല തലങ്ങളിലേക്കും എത്തിക്കുവാനുള്ള പ്രവർത്തനത്തിന്റെ ഭാഗമാണ് പ്രോലൈഫ് ഞായർ ആചരണമെന്ന് ബിഷപ് പറഞ്ഞു.ഈ കാലഘട്ടത്തിൽ ജീവനെതിരായ നിയമനിർമ്മാണങ്ങളും മദ്യം മയക്കുമരുന്ന് ഭ്രൂണഹത്യ തുടങ്ങി ജീവനെതിരായ തിന്മകളുടെ ഉദാരവൽക്കരണവുമാണ് നടന്നുവരുന്നത്. ഇവിടെയാണ് ജീവന്റെ സംരക്ഷണം ലക്ഷ്യം വെച്ചുള്ള പ്രോലൈഫ് ഞായറിന്റെ പ്രസക്തി എന്ന് ബിഷപ്പ് പറഞ്ഞു.
കൊല്ലം രൂപതാ പ്രോലൈഫ് കോർഡിനേറ്ററും കെ സി ബി സി പ്രോലൈഫ് സംസ്ഥാന സമിതി ആനിമേറ്ററുമായ ജോർജ് എഫ് സേവ്യർ വലിയവീട് അധ്യക്ഷത വഹിച്ചു.
ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടർ ഫാ. ഷാജൻ വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ജെയിൻ ആൻസിൽ ഫ്രാൻസിസ്, വി ടി കുരീപ്പുഴ, ഇഗ്‌നേഷ്യസ് വിക്ടർ എന്നിവർ സംസാരിച്ചു.
കൊല്ലം രൂപതയോടൊപ്പം സഞ്ചരിക്കുകയും അവരവരുടെ പ്രവർത്തനമണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്യുന്ന രൂപതാംഗങ്ങൾക്ക് കൊല്ലം ബിഷപ് നൽകുന്ന Ecclesiae et Vitae Amator( എക്ളേസിയെ എത് വീറ്റെ അമാത്തോർ) പുരസ്‌കാരങ്ങൾ തിരഞ്ഞെടുക്കപ്പെട്ടവർക്ക് ബിഷപ് സമ്മാനിച്ചു.

ഫോട്ടോ അടിക്കുറിപ്പ് : കൊല്ലം രൂപത സംഘടിപ്പിച്ച പ്രോലൈഫ് ഞായർ ആചരണം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി ഉദ്ഘാടനം ചെയ്യുന്നു.

globalhandsnews-2