Global Hands News
ജീവന്റെ സംരക്ഷണവും മാധ്യമ ദൗത്യവും
കൊല്ലം :- ഗ്ലോബൽ ഹാൻഡ്‌സിന്റെ നേതൃത്വത്തിൽ ജീവന്റെ സംരക്ഷണത്തിലെ മാധ്യമദൗത്യം എന്ന വിഷയത്തിൽ മാധ്യമ സെമിനാർ
കൊല്ലം ബിഷപ്സ് ഹൗസിൽ ഇന്ന് വൈകിട്ട് നാല് മുപ്പതിന് നടക്കും. സെമിനാറിന്റെ ഉദ്‌ഘാടനവും ഗ്ലോബൽ ഹാൻഡ്‌സ് ന്യൂസ്. കോം എന്ന പ്രോലൈഫ് വെബ്ന്യൂസിന്റെ ഉദ്ഘാടനവും ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി നിർവ്വഹിക്കും. കൊല്ലം മേയർ ഹണി ബെഞ്ചമിൻ അധ്യക്ഷത വഹിക്കും.കൊല്ലം രൂപത വികാർ ജനറൽ മോൺസിഞ്ഞോർ ഡോ. ബൈജു ജൂലിയാൻ അനുഗ്രഹ പ്രഭാഷണം നിർവ്വഹിക്കും. പ്രോലൈഫ് ഗ്ലോബൽ ഫെല്ലോഷിപ് ചെയർമാനും മംഗള വാർത്ത എം ഡി യുമായ സാബുജോസ് വിഷയാവതരണം നടത്തും. കരുതൽ ന്യൂസ് സി ഈ ഒ ബെറ്റ്സി എഡിസൺ മുഖ്യപ്രഭാഷണം നിർവ്വഹിക്കും.കെ സി ബി സി വിമൻസ് കമ്മീഷൻ മുൻ എക്സിക്യൂട്ടീവ് സെക്രട്ടറി ജെയിൻ ആൻസിൽ ഫ്രാൻസിസ്, വിശ്വധർമ്മം എഡിറ്റർ മാർഷൽ ഫ്രാങ്ക്, പുസ്തക പ്രസാധകൻ വി ടി കുരീപ്പുഴ, രൂപത പ്രോലൈഫ് കോർഡിനേറ്റർ ജോർജ് എഫ് സേവ്യർ വലിയവീട് എന്നിവർ സംസാരിക്കും.