Global Hands News

ജീവന്റെ സംരക്ഷണം മാധ്യമങ്ങളുടെ ഉത്തരവാദിത്വം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി

Posted on 08-Sep-2025 | By George fxavier | 1 mins read

ജീവന്റെ സംരക്ഷണം മാധ്യമങ്ങളുടെ ഉത്തരവാദിത്വം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി
കൊല്ലം :- അമ്മയുടെ ഗർഭപാത്രം മുതൽ വളർച്ചയുടെ ഓരോ ഘട്ടത്തിലും യുദ്ധസമാനമായ അവസ്ഥയിലൂടെയാണ് ഈ കാലഘട്ടത്തിൽ മനുഷ്യൻ കടന്നുപോകുന്നത്. ഇവിടെ മനുഷ്യജീവന്റെ രക്ഷാകവചമാകുവാൻ ലക്ഷ്യബോധവും സത്യസന്ധതയുമുള്ള മാധ്യമ പ്രവർത്തനത്തിന് കഴിയും.ആയതിനാൽ ജീവന്റെ സംരക്ഷണം മാധ്യമങ്ങളുടെ ഉത്തരവാദിത്വമാണെന്ന് കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി.
ഗ്ലോബൽ ഹാൻഡ്‌സിന്റെ നേതൃത്വത്തിൽ ജീവന്റെ സംരക്ഷണത്തിലെ മാധ്യമദൗത്യം എന്ന വിഷയത്തിൽ കൊല്ലം ബിഷപ്സ് ഹൗസിൽ നടന്ന മാധ്യമ സെമിനാർ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്. വാർത്തകൾ നേരത്തെ അറിയിക്കുകയല്ല നേരായ വാർത്തകൾ അറിയിക്കുവാൻ മാധ്യമങ്ങൾ തയാറാവണം എന്നും ബിഷപ്പ് പറഞ്ഞു.

സെമിനാറിൽ ഗ്ലോബൽ ഹാൻഡ്‌സ് ന്യൂസ്‌. കോം എന്ന പ്രോലൈഫ് വെബ്ന്യൂസിന്റെ ഉദ്ഘാടനവും ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി നിർവ്വഹിച്ചു. കൊല്ലം മേയർ ഹണി ബെഞ്ചമിൻ അധ്യക്ഷത വഹിച്ചു.കൊല്ലം രൂപത വികാർ ജനറൽ മോൺസിഞ്ഞോർ ഡോ. ബൈജു ജൂലിയാൻ അനുഗ്രഹ പ്രഭാഷണവും പ്രോലൈഫ് ഗ്ലോബൽ ഫെല്ലോഷിപ് ചെയർമാനും മംഗള വാർത്ത എം ഡി യുമായ സാബുജോസ് (എറണാകുളം) മുഖ്യപ്രഭാഷണവും നടത്തി. കെ സി ബി സി വിമൻസ് കമ്മീഷൻ മുൻ എക്സിക്യൂട്ടീവ് സെക്രട്ടറി ജയിൻ ആൻസിൽ ഫ്രാൻസിസ്, പുസ്തക പ്രസാധകൻ വി ടി കുരീപ്പുഴ, രൂപത പ്രോലൈഫ് കോർഡിനേറ്റർ ജോർജ് എഫ് സേവ്യർ വലിയവീട് എന്നിവർ സംസാരിച്ചു.

ഫോട്ടോ അടിക്കുറിപ്പ് :-ജീവന്റെ സംരക്ഷണവും മാധ്യമ ദൗത്യവും എന്ന സെമിനാറിന്റെയും പ്രോലൈഫ് ന്യൂസ്‌ ആയ ഗ്ലോബൽഹാൻഡ്‌സ്ന്യൂസ്. കോം എന്ന വെബ്സൈറ്റിന്റെയും ഉദ്ഘാടനം കൊല്ലം രൂപതാധ്യക്ഷൻ ഡോ. പോൾ ആന്റണി മുല്ലശ്ശേരി നിർവഹിക്കുന്നു.